സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്.

ഇന്നവേഷന്‍ സോണുകളില്‍ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തില്‍ സംരഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കണം.
ഐ.ടിയില്‍ മാത്രമല്ല നൂതന സങ്കേതങ്ങള്‍ പ്രയോഗിക്കുന്ന മറ്റുമേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ പ്രസക്തമാണ്. ഈ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം ടോപ് പെര്‍ഫോമറാണെന്നും ധനമന്ത്രി വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികളും ധനമന്ത്രി പ്രഖ്യാപിച്ചു.