ആപ്പിള്‍ ഫോണ്‍ വാങ്ങിയാല്‍ 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ

ആപ്പിളിന്റെ ഓണ്‍ലൈന്‍ ഷോപ്പായ ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യ പുതിയ ക്യാഷ്ബാക്കും നോകോസ്റ്റ് ഇഎംഐ ഓഫറും പ്രഖ്യാപിച്ചു. ജനുവരി 21 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ 44,900 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകളില്‍ 5,000 രൂപ ക്യാഷ്ബാക്കും ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ആറുമാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുന്നതെന്ന് ആപ്പിളിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റ ഓര്‍ഡറിന് പരമാവധി 5,000 രൂപ ക്യാഷ്ബാക്ക് ബാധകമാകുമെന്ന് ആപ്പിള്‍ പറയുന്നു. ആകെ 44,900 രൂപ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആയിരിക്കണം വാങ്ങുന്ന ഉത്പന്നത്തിന്റെ വില. ക്യാഷ്ബാക്കിനായി ഒന്നിലധികം ഓര്‍ഡറുകള്‍ സംയോജിപ്പിക്കാന്‍ കഴിയില്ല.

ക്യാഷ്ബാക്ക് ഒരു ഓര്‍ഡര്‍ വിജയകരമായി അടച്ചുകഴിഞ്ഞാല്‍, 7 ദിവസത്തിനുള്ളില്‍ ഉപയോക്താവിന്റെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഓരോ കാര്‍ഡിനും ഒരു ഉത്പന്നം വാങ്ങുമ്പോള്‍ മാത്രമേ ക്യാഷ്ബാക്ക് ഓഫറിന് സാധുതയുള്ളൂ. 5,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ പോലെ തന്നെ, നോകോസ്റ്റ് ഇഎംഐ ഓഫറും 2021 ജനുവരി 28 ന് അവസാനിക്കും. ആറ് മാസത്തെ കാലാവധി വരെയുള്ള ഇഎംഐ ഇടപാടുകള്‍ക്ക് മാത്രമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ നോകോസ്റ്റ് ഇഎംഐ ഓഫര്‍ നല്‍കുന്നത്. 2020 സെപ്റ്റംബറിലാണ് ആപ്പിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത്.