കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കുന്നു; സംഭരണം അമൂല്‍ മാതൃകയില്‍

തിരുവനന്തപുരം: റബര്‍ അധിഷ്ടിത വ്യവസായങ്ങള്‍ ലക്ഷ്യമിട്ട് ഹബ്ബ് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതി. ഇതിനായി 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കും.
അമൂല്‍ മാതൃകയിലായിരിക്കും കമ്പനി റബര്‍ സംഭരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 1050 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലത്തായിരിക്കും കമ്പനി സ്ഥാപിക്കുക. പ്രാഥമിക പ്രവര്‍ത്തന മൂലധനമായി 4.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ടയര്‍ അടക്കമുളള റബര്‍ അധിഷ്ഠത വ്യവസായങ്ങള്‍ ഹബ്ബില്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.