സിഗ്നല്‍ ഒന്നാം സ്ഥാനത്തേക്ക്


എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്‌നലിലേക്ക് ഉപയോക്താക്കളുടെ കൂട്ടത്തോടെയുള്ള ഒഴുക്ക്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ വരിക്കാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗൂഗിള്‍ പ്ലേ
സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍.

നാല് ദിവസങ്ങള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ 75 കോടിയാളുകളാണ് ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേയില്‍നിന്നും സിഗ്‌നല്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യത പങ്കുവെക്കുമെന്ന വാര്‍ത്ത വന്നതോടെയാണ് സിഗ്നലിലേക്ക് ഉപഭോക്താക്കള്‍ വരാന്‍ തുടങ്ങിയത്.