ഇന്ത്യന്‍ റിപ്പബ്ലിക് ദിനം; ആമസോണില്‍ ആദായവില്‍പ്പന

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോണില്‍ പ്രത്യേക ആദായ വില്‍പ്പന. ഈ ആഴ്ച ആരംഭിക്കുന്ന വില്‍പ്പനയായിരിക്കും ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പന. ജനപ്രിയ ഉല്‍പ്പന്നങ്ങളായ സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടിവി, ബ്യൂട്ടി, ഫാഷന്‍ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം വിവിധ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വില്‍പ്പന ജനുവരി 20 ന് ആരംഭിക്കും. ജനുവരി 23 ന് രാത്രി 11:59 വരെ ഇകൊമേഴ്‌സ് ഭീമന്‍ ഡീലുകള്‍ വാഗ്ദാനം ചെയ്യും. പ്രൈം അംഗങ്ങള്‍ക്കായി, ജനുവരി 19 ന് രാവിലെ 12 മുതല്‍ ( 24 മണിക്കൂര്‍ നേരത്തെ) വില്‍പന ആരംഭിക്കും.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് ഇഎംഐ എന്നിവയ്‌ക്കൊപ്പം 10% അധിക തല്‍ക്ഷണ കിഴിവും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡ്, ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ എന്നി പേയ്‌മെന്റിന് ഉപയോഗിക്കുമ്പോഴാണ് ഇളവ് ലഭിക്കുക.