ചൈനയില്‍ ഐസ്‌ക്രീമില്‍ കൊറോണ

ചൈനയില്‍ ഐസ്‌ക്രീം സാമ്പിളുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലാണ് ഐസ്‌ക്രീമില്‍ കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് കണ്ടെത്തിയ ഐസ്‌ക്രീമുകള്‍ ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനിയാണ് നിര്‍മ്മിച്ചതത്രേ. ഐസ്‌ക്രീമിന്റെ 2,089 ബോക്‌സുകള്‍ കമ്പനിക്ക് നശിപ്പിക്കേണ്ടി വന്നു. 4,836 ഓളം ബോക്‌സുകള്‍ ഉപയോഗശൂന്യമായതായി അധികൃതര്‍ പറഞ്ഞു. ഐസ്‌ക്രീം വാങ്ങിയ ഉപഭോക്താക്കളെ ആരോഗ്യ അധികൃതര്‍ കണ്ടെത്തി വരികയാണ്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനിയിലെ 1,600 ജീവനക്കാരെ ക്വാറന്റീനിലാക്കി.

കൊവിഡ് 19 പരിശോധനയില്‍ അവരില്‍ 700 ജീവനക്കാരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി. രോഗം ബാധിച്ച ഒരാളിലൂടെയാണ് വൈറസ് ഐസ്‌ക്രീമിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു.