ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ആര്‍ബിഐ

ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കെതിരെ കര്‍ശന നിയമ നടപടിയുമായി റിസര്‍വ് ബാങ്ക്. ഇത്തരം ബാങ്കുകള്‍ക്കെതിരെ നിലവില്‍ നടപടിയെടുക്കാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നും ആര്‍ബി ഐ നിയന്ത്രണങ്ങള്‍ പ്രകാരമല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവയ്‌ക്കെതിരെ പരാതികള്‍ ധാരാളം ഉയരുന്നുണ്ടെന്നും ആര്‍ബിഐ പറയുന്നു. വായ്പകള്‍ സംബന്ധിച്ച പരാതിയാണ് ഏറെയുള്ളത്. കടബാധ്യതയും സുസ്ഥിരതയും കൈവരിക്കുന്നതിന് വേണ്ടിയുള്ള നീക്കമായിട്ടാണ് ആര്‍ബിഐ നടപടിയെടുക്കുന്നത്.
നേരത്തെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പാപ്പരായിരുന്നു. 2018ലായിരുന്നു സംഭവം. അന്ന് മുതല്‍ ഷാഡോ ബാങ്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ആര്‍ബിഐ ശ്രമിക്കുന്നു. ദേവന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പും ആള്‍ട്ടിക്കോ ക്യാപിറ്റലും കഴിഞ്ഞ ഇതേ പോലെ പാപ്പരായിരുന്നു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വെക്കും. റിസര്‍വ് ബാങ്ക് ചട്ടപ്രകാരമുള്ള ധനകാര്യ ശേഷി ഇവര്‍ക്കുണ്ടാവണം എന്ന് നിര്‍ദേശിക്കും.