രണ്ടാമത്തെ കള്ളിനന്‍ സ്വന്തമാക്കി മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ വാഹന ഗാരേജിലേക്ക് രണ്ടാമത്തെ റോള്‍സ് കള്ളിനന്‍ എത്തി. റോള്‍സ് റോയ്‌സിന്റെ ഫാന്റവും ഡോണും അംബാനിയുടെ ഗാരേജിലുണ്ട്.
2019 ലാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്യുവി വിപണിയിലെത്തിയത്. അന്ന് കള്ളിനന്റെ ഇന്ത്യയിലെ ആദ്യത്തെ വാഹനം വാങ്ങിയവരില്‍ ഒരാളാണ് മുകേഷ് അംബാനി. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ റോള്‍സ് റോയ്‌സ് കുള്ളിനന്‍ ന്യൂ സെബിള്‍ നിറത്തിലും പുതിയ കുള്ളിനന്‍ ആര്‍ട്ടിക് വൈറ്റ് നിറത്തിലുമാണ്. റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ആഡംബര എസ്യുവികളില്‍ ഒന്നാണ് കള്ളിനന്‍. 6.8 ലിറ്റര്‍ വി 12, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കള്ളിന്റെ പ്രത്യേകത. 4×4 സിസ്റ്റത്തിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് കള്ളിനനിലുള്ളത്. ഏകദേശം ഏഴ് കോടിയാണ് കള്ളിനന്റെ വില. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ്.