ഓടിടി സീരീസ് ‘താണ്ഡവ്’ നെതിരെ കേസെടുത്ത് യുപി പൊലീസ്; പിന്നാലെ അറസ്റ്റ് ഭീഷണിയും

ആമസോണ്‍ പ്രൈമിലെ ‘താണ്ഡവ്’ വെബ്‌സീരീസിന്റെ നിര്‍മാതാക്കള്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു.
താണ്ഡവില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ്
ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്‌ഐയാണ് പരാതി നല്‍കിയത്.
മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വെബ്‌സീരീസിന്റെ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ആമസോണ്‍ ഇന്ത്യ ഒര്‍ജിനല്‍ കണ്‍ഡന്റ് തലവന്‍ എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.