കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ അറബ്ഇസ്ലാമിക മേഖലയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി. ഐക്യരാഷ്ട സഭ പുറത്തിറക്കിയ ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2020 പ്രകാരമാണ് ഇത്. ഇന്ത്യക്കാര്‍ ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് കുടിയേറ്റത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായതാണ് റിപ്പോര്‍ട്ട് പറയുന്നത്. 2019നും 2020 ഇടയില്‍ ഏകദേശം രണ്ട് ദശലക്ഷം കുടിയേറ്റക്കാരുടെ കുറവുണ്ടായതായി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
51 ദശലക്ഷം രാജ്യാന്തര കുടിയേറ്റക്കാര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയാണ് ഏറ്റവും വലിയ കൂടിയേറ്റരാജ്യമായി തുടരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 16 ദശലക്ഷം കുടിയേറ്റക്കാരുള്ള ജര്‍മനിയാണ് ഈ വിഭാഗത്തില്‍ രണ്ടാമത്തെ രാജ്യം.
സൗദി അറേബ്യ മൂന്നാമത്തെ രാജ്യമായി നില നിലനില്ക്കുന്നു. സൗദിയില്‍ മാത്രം 13 ദശലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.