വിപണി നഷ്ടത്തില്‍; നിഫ്റ്റി 14300ന് താഴെ; സെന്‍സെക്‌സില്‍ നഷ്ടം 470 പോയന്റ്

മുംബൈ: രണ്ടാമത്തെ ദിവസവും ലാഭമെടുപ്പ് ഓഹരി സൂചികകളെ തളര്‍ത്തി. സെന്‍സെക്‌സ് 470.40 പോയന്റ് നഷ്ടത്തില്‍ 48,564.27ലും നിഫ്റ്റി
152.40 പോയന്റ് താഴ്ന്ന് 14,281.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2074കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 900 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
എല്ലാവിഭാഗം സൂചികകളും നഷ്ടത്തിലായി. ലോഹ സൂചിക നാലുശതമാനം താഴ്ന്നു. വാഹനം, പൊതുമേഖല ബാങ്ക്, ഫാര്‍മ സൂചികകള്‍ രണ്ടുശതമാനവും നഷ്ടംനേരിട്ടു.
യുപിഎല്‍, റിലയന്‍സ്, ടൈറ്റാന്‍ കമ്പനി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.