അല്‍ഖോര്‍ കാര്‍ണിവല്‍ 21 മുതല്‍

ദോഹ: പതിനെട്ട് ദിവസം നീളുന്ന അല്‍ഖോര്‍ കാര്‍ണിവലിനു ഈ മാസം 21ന് അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ തുടക്കമാകും.
ഫണ്‍ റൈഡുകള്‍, സാംസ്‌കാരിക, വിനോദ പരിപാടികള്‍, ഇന്‍ഫ്‌ളേറ്റബിള്‍ പാര്‍ക്ക്, ഷോപ്പിങ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഫെബ്രുവരി 7 വരെയാണ് കാര്‍ണിവല്‍.
രുചിമേളങ്ങളുമായി ഭക്ഷണപാനീയ വില്‍പനശാലകളും ഫുഡ്
ട്രക്കുകളും സജീവമാകും. ഉച്ചയ്ക്ക് 12.00 മുതല്‍ രാത്രി 10.00 വരെയാണ് പ്രവേശനം. 2022 ഫിഫ ലോകകപ്പ് ഉദ്ഘാന വേദിയായ അല്‍ ബെയ്ത് സ്റ്റേഡിയത്തോട് ചേര്‍ന്നാണ് വിശാലമായ അല്‍ ബെയ്ത് പാര്‍ക്ക്.