ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഓഹരി ഇപ്പോള്‍ വാങ്ങാം

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിച്ചു. ജനുവരി 20 വരെയാണ് ഐപിഒ. കോര്‍പ്പറേഷന്റെ പ്രഥമ ഓഹരി വില്‍പ്പന 38 ശതമാനം സബ്‌സ്‌ക്രിപ്ഷനോടുകൂടി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഹരി 2526 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
ഓഹരികള്‍ ബിഎസ്ഇ,എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകള്‍ ലിസ്റ്റ് ചെയ്യും. കുറഞ്ഞത് 575 ഓഹരിക്ക് അപേക്ഷിക്കണം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം.
റെയില്‍വേ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. പൊതുമേഖലയില്‍ നിന്നും ഐപിഒ വിപണിയിലേക്ക് എത്തുന്ന ആദ്യ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ കോര്‍പ്പറേഷന്‍. ഐപി ഒ വഴി ഏകദേശം 4600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ല്ക്ഷ്യമിടുന്നത്.