ഇറാന്‍ തുറമുഖത്ത് ഇന്ത്യയുടെ ഹാര്‍ബര്‍ ക്രെയിനുകള്‍ എത്തി

ഇറാനിലെ ചബഹാര്‍ തുറമുഖത്ത് ഇന്ത്യ 25 ദശലക്ഷം ഡോളര്‍ വിലയുള്ള രണ്ട് മൊബൈല്‍ ഹാര്‍ബര്‍ ക്രെയിനുകള്‍ എത്തിച്ചു. ഇത്തരം 6 ക്രെയിനുകള്‍ തുറമുഖത്തിന് ഇന്ത്യ കൈമാറും. ഇറ്റലിയിലെ മാര്‍ഖേറ തുറമുഖത്ത് നിന്നും 2021 ജനുവരി 18ന് ചബഹാര്‍ തുറമുഖത്ത് എത്തിച്ച ക്രെയിനുകളുടെ പരീക്ഷണ പ്രവര്‍ത്തനം ആരംഭിച്ചു.
140 മെട്രിക് ടണ്‍ വാഹക ശേഷിയുള്ള വിവിധ ഉദ്ദേശ ഉപകരണമാണ് മൊബൈല്‍ ഹാര്‍ബര്‍ ക്രെയിന്‍. ചബഹാറിലെ ഷഹീദ് ബെഹെഷ്തി തുറമുഖത്ത്, ചരക്കുനീക്കം സുഗമമാക്കി നടത്തുന്നതിന് ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിന് ഈ ക്രെയിനുകള്‍ സഹായിക്കും.ഷഹീദ് ബെഹെഷ്തി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ഉള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്രെയിനുകള്‍ കൈമാറിയത്.
ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ നയതന്ത്ര സ്ഥലത്താണ് ചബഹാര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്.