എണ്ണ വില വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഡീസല്‍ വില റെക്കോഡില്‍

എണ്ണവില വീണ്ടും കൂടി. ഇന്ന് പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 25 പൈസ വീതമാണ് ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 85.20 രൂപയിലും മുംബൈയില്‍ വില 91.80 രൂപയിലും എത്തി. ഡീസല്‍ നിരക്ക് ദേശീയ തലസ്ഥാനത്ത് ലിറ്ററിന് 75.38 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 82.13 രൂപയിലെത്തി.
കൊച്ചിയില്‍ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോള്‍ വില 85.35 ഉം ഡീസല്‍ വില 79.50 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 87.28 ഉം ഡീസല്‍ വില 81.31 ഉം ആണ്.