ട്രഷറിയില്‍ പലിശ നിരക്ക് വെട്ടികുറച്ചു; ഇനി 8.5ശതമാനം പലിശ ലഭിക്കില്ല

ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശ കുറച്ചു.
ട്രഷറിയില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം ലഭിച്ചിരുന്നു. ഇനി 7.5ശതമാനമാകും ലഭിക്കുക. ബാങ്കുകള്‍ കുറച്ചതനുസരിച്ചാണ് സര്‍ക്കാരും കുറച്ചത്. പുതിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നിനു നിലവില്‍വരും.
ഫെബ്രുവരി ഒന്നുവരെ നിക്ഷേപിക്കുന്നവര്‍ക്ക് നിലവിലുള്ള അധിക പലിശ ലഭിക്കും. നിലവിലുള്ള നിക്ഷേപങ്ങളുടെ കാലാവധികഴിയുന്നതുവരെയും പഴയ പലിശനിരക്കുതന്നെയാകും ബാധകം. ഫെബ്രുവരി ഒന്നുമുതലുള്ള പുതിയ നിക്ഷേപങ്ങള്‍ക്കാകും പുതുക്കിയ പലിശ.
366 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് ഇനി 6.40 ശതമാനമായിരിക്കും പലിശ ലഭിക്കുക. മുമ്പ് ഇത് 8.50 ശതമാനമായിരുന്നു.181 ദിവസം മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപത്തിനും 91 ദിവസം മുതല്‍ 180 ദിവസം വരെയുള്ള നിക്ഷേപത്തിനും 5.90 ശതമാനമാണ് ഇനി ലഭിക്കുക. മുമ്പ് ഇത യഥാക്രമം എട്ടും 7.25 ഉം ശതമാനമായിരുന്നു.
46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന്റെ പുതുക്കിയ പലിശ നിരക്ക് 5.40 ശതമാനമാണ്. മുമ്പ് ഇത് 6.50 ശതമാനമായിരുന്നു.