വന്‍കിട വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര പദ്ധതി

വന്‍കിട വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. പെന്‍ഷന്‍ ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കി നിക്ഷേപത്തിനുള്ള അവസരമൊരുക്കും.
ഒരു ഇടപാടില്‍ 3000 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളെയായിരിക്കും ഇതിനായി പരിഗണിക്കുക.
മൂന്നുദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അതിവേഗത്തില്‍ നിക്ഷേപം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകജാലക സംവിധാനമൊരുക്കും.
2021 ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.