ഇകൊമേഴ്‌സ് രംഗത്തെ വിദേശ നിക്ഷേപ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തുന്നു


ഇകൊമേഴ്‌സുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ നയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപിക്കുമെന്നാണ് സൂചന. വിദേശ ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദം നല്‍കില്ലെന്നാണറിയുന്നത്. അവര്‍ക്ക് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലെ ഒരു ഇടനിലക്കാരന്‍ ആയി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ പോലും വിദേശ കമ്പനികള്‍ക്ക് ഇവരുടെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച നയം 2018 ഡിസംബറില്‍ തന്നെ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇത് നടപ്പിലായാല്‍ കെ മൊഴ്‌സ് രംഗത്ത് വമ്പന്‍മാരായ ആമസോണിന് ഉള്‍പ്പടെ കനത്ത തിരിച്ചടിയാവും.