ഇന്ത്യന്‍ വാക്‌സിനുകള്‍ അയല്‍ രാജ്യങ്ങളിലേക്ക് ആയച്ചു തുടങ്ങി


അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനുകള്‍ അയച്ചുതുടങ്ങി. ഭൂട്ടാനിലേക്കുള്ള 1.5 ലക്ഷം ഡോസ് വാക്‌സിന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ബുധനാഴ്ച അയച്ചു. മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്കും ഉടന്‍ തന്നെ ഇന്ത്യന്‍ വാക്‌സിന്‍ കയറ്റി അയക്കും.
മാലിദ്വീപിന് 1,00,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ബംഗ്ലാദേശിനും നേപ്പാളിനുമുള്ള വാക്‌സിനുകള്‍ വ്യാഴാഴചയും മ്യാന്‍മറിനും സീഷെല്‍സിനുമുള്ളത് വെള്ളിയാഴ്ചയുമെത്തിക്കും.
ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് വാക്‌സിനെത്തിക്കുന്നതിന് ആവശ്യമായ റെഗുലേറ്ററി ക്ലിയറന്‍സുകളുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ മുന്‍നിര തൊഴിലാളികള്‍ക്കും പ്രായമായവര്‍ക്കും രോഗാവസ്ഥയിലുള്ള ആളുകള്‍ക്കും സഹായമയാണ് എത്തിക്കുന്നത്. തുടര്‍ന്നുള്ള കയറ്റുമതി പണമീടാക്കിയായിരിക്കും.
ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ കൂടികണക്കിലെടുത്ത്, പങ്കാളിത്ത രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ ഇന്ത്യ തുടര്‍ന്നുള്ള ആഴ്ചകളിലും മാസങ്ങളിലും ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നത് തുടരും.
നേരത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍, റെംഡെസിവിര്‍, പാരസെറ്റമോള്‍ ഗുളികകള്‍, ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍,
മറ്റ് മെഡിക്കല്‍ സാധനങ്ങള്‍ എന്നിവ ഇന്ത്യ വിതരണം ചെയ്തിരുന്നു.