ഒമാന്‍ ഓയില്‍ കമ്പനി ഒക്യുവിന്റെ ഓഹരി ബി.പി.സി.എല്‍ വാങ്ങുന്നു

മുംബൈ: ഒമാന്‍ ഓയില്‍ കമ്പനി ഒക്യുവിന്റെ ഓഹരി ബി.പി.സി.എല്‍ വാങ്ങുന്നു. 2,000 കോടി രൂപ മൂല്ല്യമുള്ള, ബിന റിഫൈനറിയിലെ ഒമാൻ ഓയിൽ കമ്പനിയായ ഒക്യുവിന്റെ ഓഹരി വാങ്ങാരുങ്ങുകയാണ് ബിപിസിഎൽ.

ഭാരത് ഒമാൻ റിഫൈനറീസ് (BORL) എന്നറിയപ്പെടുന്ന ബിന റിഫൈനറി ബിപിസിഎൽ ൽ ലയിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇത് ഇപ്പോൾ നടക്കുന്ന സ്വകാര്യവൽക്കരണ പ്രക്രിയയിൽ ബിപിസിഎല്ലിന്റെ മൂല്യം വർദ്ധിപ്പിക്കുമെന്നും പെട്രോളിയം ഉൽ‌പന്നങ്ങൾ വിൽക്കുന്നതിൽ നികുതി നേട്ടമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഒമാനിലെ ദേശീയ പെട്രോളിയം നിക്ഷേപ കമ്പനിയാണ് ഒക്യു. ഇത് പൂർണ്ണമായും ഒമാൻ സർക്കാരിന്റെ ഉടമസ്ഥതയിലാണ്. എണ്ണ, വാതക പര്യവേക്ഷണം, ഉൽപാദനം എന്നിവയ്ക്ക് പുറമേ വൈദ്യുതി ഉൽപാദനം, എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കൽസ് നിർമ്മാണം എന്നിവയിലും കമ്പനി നിക്ഷേപം നടത്തുന്നു.