ഗൂഗിള്‍ പേയെ കടത്തിവെട്ടി ഫോണ്‍പെ; ഡിസംബറില്‍ ഒന്നാം സ്ഥാനം

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ഫോണ്‍ പെ. ഡിസംബറിലെ കണക്ക് പ്രകാരമാണിത്. ഗൂഗിളിന്റെ യുപിഐ ആപ്പ് ആയ ഗൂഗിള്‍ പെ ആയിരുന്നു അതുവരെ ഒന്നാം സ്ഥാനത്ത്.
യുപിഐ ഇടപാടുകളില്‍ ഫോണ്‍പെ വളര്‍ച്ച നേടിയപ്പോള്‍, ഗൂഗിള്‍ പേ കുത്തനെ താഴെ പോവുകയായിരുന്നു.
നവംബര്‍ മാസത്തില്‍ ഫോണ്‍പെയിലൂടെ നടന്നത് മൊത്തം 868. ദശലക്ഷം ഇടപാടുകളാണ്. ഇതുവഴി കൈമാറ്റ് ചെയ്യപ്പെട്ടത് 1.75 ട്രില്യണ്‍ രൂപയും.
നംവബറില്‍, ഗൂഗിള്‍ പേ ആയിരുന്നു ഇക്കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്.