ട്രാഫിക് നിയമലംഘനം നടത്തിയാല്‍ ഇനി പിഴ ഇന്‍ഷൂറന്‍സില്‍ ഈടാക്കും. നിരന്തരം ട്രാഫിക് ലംഘനം നടത്തുന്നവര്‍ക്ക് കൂടുതല്‍ പ്രീമിയം ഏര്‍പ്പെടുത്തണമെന്ന
റിപ്പോര്‍ട്ട് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം ഉയരും. തുടക്കത്തില്‍ ഡല്‍ഹിയിലും പിന്നീട് രാജ്യത്താകമാനവും നിയമം നടപ്പാക്കാനാണ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം. ഐആര്‍ഡിഎ വര്‍ക്കിംഗ് ഗ്രൂപ്പ് ഇതിനുള്ള പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസ് വകുപ്പുകളില്‍ നിന്നും ഇന്‍ഷൂറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിവരങ്ങള്‍ ശേഖരിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കും. പിന്നീട് വാഹനങ്ങളുടെ പോളിസി പുതുക്കുമ്പോള്‍ അവസാനത്തെ രണ്ട് വര്‍ഷം വാഹനം നടത്തിയ ട്രാഫിക് നിയമലംഘനങ്ങളുടെ റെക്കോര്‍ഡ് നോക്കി പ്രീമിയത്തില്‍ വര്‍ധന വരുത്തും.