കോവിഡ്: ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി നിര്‍ത്തി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എമിരേറ്റില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. ദുബായ് മീഡിയ ഓഫിസ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.
പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുന്നതിന്റെ ഭാഗമായി ആണു നടപടി. ആരോഗ്യവകുപ്പ് അധികൃതരുമായി ദുബായ്
ടൂറിസം വകുപ്പ് കോവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതു തുടരും. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കോവിഡ് സുര
ക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് ദുബായ് അധികൃതര്‍ 20 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു.