കോവിഡ് പ്രശ്‌നമായില്ല; പൊതുമേഖലാ സ്ഥാപനങ്ങള്‍ നേടിയത് 3149 കോടിയുടെ വിറ്റുവരവ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും 2019-20 സാമ്പത്തിക വര്‍ഷം 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് കൂടുതല്‍ ലാഭം നേടിയത്. കെഎസ്ഡിപി 2019-20 ല്‍ 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. ഈ സാമ്പത്തിക വര്‍ഷം 100 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്.
ട്രാവന്‍കൂര്‍ ടൈറ്റാനിയം, ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍), കെല്‍ട്രോണ്‍, മലബാര്‍ സിമന്റ്‌സ്, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ടി.സി.), മലപ്പുറം സഹകരണ സ്പിന്നിങ് മില്‍, കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്‍, ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍, പിണറായി ഹൈടെക് വീവിങ്ങ് മില്‍ , മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ്, മാല്‍കോടെക്‌സ്, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ എന്നിവയൊക്കെ ലാഭത്തിലായി. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന ഫെറസ് ഫൗണ്ടറി നിര്‍മ്മാണശാല ഓട്ടോകാസ്റ്റ് പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയാണ്.
ആസ്തി ഇല്ലാതായി പ്രതിസന്ധിയിലായിരുന്ന ടിസിസി, 201920 ല്‍ 55.87 കോടി ലാഭം നേടി.