ദുബായില്‍ പുതിയ ചുവപ്പ് ട്രാക്ക് റെഡി; സ്വകാര്യ വാഹനങ്ങള്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹം പിഴ

ദുബായ്: ബസുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രമായുള്ള കൂടുതല്‍ ട്രാക്കുകള്‍ ഇന്നു തുറക്കുന്നതോടെ നിയമലംഘകര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാകും. സ്വകാര്യ വാഹനങ്ങള്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹം പിഴ ചുമത്തും. പൊലീസ്, സിവില്‍ ഡിഫന്‍സ് വാഹന
വാഹനങ്ങള്‍ക്കും ആംബുലന്‍സിനും ഈ പാത ഉപയോഗിക്കാം.

പൊലീസ്-ആര്‍ടിഎ നിരീക്ഷണം ശക്തമാക്കി. പൊതുവാഹന യാത്രക്കാര്‍ക്കു ഗതാഗതക്കുരുക്കില്‍ പെടാതെ ലക്ഷ്യത്തിലെത്താ
നും പൊതുവാഹനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണു സംവിധാനം. ദുബായിലെ പ്രധാന പാതകളിലെ
ല്ലാം ഇതു സജ്ജമാക്കും. യാത്രാ സമയത്തില്‍ ചുരുങ്ങിയത് 24% ലാഭിക്കാന്‍ കഴിയുന്നു. ഇന്ധനച്ചെലവും അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് മറ്റു നേട്ടങ്ങള്‍.
നടപ്പാതകള്‍, ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ (ഷെല്‍റ്ററുകള്‍) എന്നിവയോടു കൂടിയ ചുവപ്പ് പാതയാണിത്.
ചുവപ്പ് ട്രാക്കുള്ള സ്ഥലങ്ങള്‍:
നായിഫ് സ്ട്രീറ്റ് ( ഒരു കിലോമീറ്റര്‍), ഇത്തിഹാദ് റോഡ് (500 മീറ്റര്‍), മിന സ്ട്രീറ്റ് (കുവൈത്ത് സ്ട്രീറ്റ് മുതല്‍ ഫാല്‍ക്കണ്‍ ഇന്റര്‍സെക് ഷന്‍ വരെ 1.7 കിലോമീറ്റര്‍), മന്‍ഖൂല്‍ സ്ട്രീറ്റ് ( സത്‌വ റൗണ്ട് എബൗട്ട് മുതല്‍ ഷെയ്
യ്ഖ് റാഷിദ് സ്ട്രീറ്റ് വരെ 1.8 കിലോമീറ്റര്‍), അല്‍ ഖലീജ് സ്ട്രീറ്റ് (ക്രീക്ക് സ്ട്രീറ്റ് മുതല്‍ മുസല്ല സ്ട്രീറ്റ് വരെ 1.7 കിലോമീറ്റര്‍), ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ് (അല്‍ മിന സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍
സ്ട്രീറ്റ് 16 വരെ), ഗുബൈബ സ്ട്രീറ്റ് (മിന സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍ സ്ട്രീറ്റ് 12 വരെ 500 മീറ്റര്‍)