ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഞെട്ടിച്ചു; വരവിന് മുമ്പേ ‘ഔട്ട് ഓഫ് സ്റ്റോക്ക്’

ഫോക്‌സ് വാഗണിന്റെ പുതിയ മോഡല്‍ ടി റോക്ക് വാഹനവിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. എത്രയും പെട്ടന്ന് വിറ്റ് തീര്‍ന്ന മോഡലാണിത്. വാഹനം വരുന്നതിനുമുമ്പ് രണ്ടാം ബാച്ചും വിറ്റ് തീര്‍ന്നു.
പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ച എസ്.യു.വി.മോഡലായിരുന്നു ടിറോക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ ടിറോക്കിന്റെ ആദ്യ ബാച്ചായി 1000 യൂണിറ്റുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍, വെറും 40 ദിവസത്തിനുള്ളിലാണ് ഈ വാഹനങ്ങള്‍ വിറ്റുത്തീര്‍ന്നത്. ഇതോടെ രണ്ടാം ബാച്ച് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇത് വരവിന് മുമ്പ് തന്നെ വിറ്റുത്തീര്‍ന്നത്രേ.

2020ല്‍ ഇന്ത്യയിലെത്തിയ ഈ എസ്.യു.വിക്ക് 19.99 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറും വില. ഫോക്‌സ്വാഗണ്‍ നിരയിലെ ചെറിയ എസ്.യു.വിയാണെങ്കിലും പ്രീമിയം ലുക്കാണ് ടിറോക്കിന്.
ഫോക്‌സ്വാഗണിന്റെ MQB പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.