‘ഭാര്‍ഗവീനിലയം’ വീണ്ടും വരുന്നു, സംവിധാനം ആഷിക് അബു


വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ ചെറുകഥയെ ആസ്പദമാക്കി ആഷിക് അബുവിന്റെ സിനിമ വരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍.
സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബഷീറിന്റെ 113ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവിനിലയം എന്ന ചിത്രം ബഷീറിന്റെ ഇതേ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. മധു, വിജയ നിര്‍മല, പ്രേംനസീര്‍ എന്നിവരാ യിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ വിന്‍സന്റായിരുന്നു സംവിധാനം.