മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ വന്‍ കൊള്ള, ഏഴുകോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കൊള്ളയടിച്ചു. തോക്ക് ചൂണ്ടിയായിരുന്നു കവര്‍ച്ച.
കൃഷ്ണഗിരിയിലെ ഹൊസൂരില്‍ നിന്ന് ബെഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തെിയപ്പോള്‍ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാര്‍ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം
ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. 25091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് നഷ്ടമായത്.