മുംബൈ: ടാറ്റ മോട്ടോഴ്സ് കാറുകള്‍ക്കു വില ഉയര്‍ത്തി. 26,000 രൂപ വരെയാണു വര്‍ധന. 21വരെയുള്ള ബുക്കിങ്ങുകള്‍ക്കു വിലവര്‍ധന ബാധകമല്ല. ഇന്‍പുട്ട് ചിലവുകളുടെ വര്‍ധന, സെമികണ്ടക്ടേഴ്സിന്റെ ലഭ്യതക്കുറവ് ഇന്ത്യന്‍ വിപണിയിലെ മിക്കവാറും എല്ലാ നിര്‍മ്മാതാക്കളെയും ബാധിക്കുകയും ഡെലിവറികള്‍ വൈകുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ടിയാഗോ, ടിഗോര്‍, ആല്‍ട്രോസ്, നെക്സണ്‍, ഹാരിയര്‍ തുടങ്ങിയ ടാറ്റയുടെ എല്ലാ കാറുകളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. വേരിയന്റിനനുസരിച്ചാണ് വില വര്‍ധനവുണ്ടാവുക.