‘ബീപ്പര്‍’ 15 ചാറ്റ് ആപ്പുകള്‍ക്കായി ഒറ്റ ഇന്‍ബോക്‌സ്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായ 15 മെസേജിങ് ആപ്പുകളിലെ സന്ദേശങ്ങള്‍ക്കെല്ലാം ഒരൊറ്റ ഇന്‍ബോക്‌സ് ഒരുക്കി ബീപ്പര്‍ ആപ്പ്.
ബീപ്പറിന് ആന്‍ഡ്രോയിഡ്, ലിനക്‌സ്, വിന്‍ഡോസ് പതിപ്പുകളുണ്ട്.

സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം ചാറ്റുകള്‍ തിരയുക, സ്‌നൂസ് ചെയ്യുക,ആര്‍ക്കൈവ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ബീപ്പറില്‍ ലഭിക്കും. പ്രതിമാസം 730 രൂപയാണ് ഇതിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്.

ആന്‍ഡ്രോയിഡ് മെസേജസ് (എസ്എംഎസ്), ബീപ്പര്‍ നെറ്റ് വര്‍ക്ക്, ഡിസ്‌കോര്‍ഡ്, ഹാങ്ഔട്ട്‌സ്, ഐമെസേജ്, ഇന്‍സ്റ്റാഗ്രാം, ഐആര്‍സി, മാട്രിക്‌സ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, സിഗ്‌നല്‍, സ്‌കൈപ്പ്, സ്ലാക്ക്, ടെലഗ്രാം, ട്വിറ്റര്‍, വാട്‌സാപ്പ് എന്നിവിയാണ് ബീപ്പറില്‍ ലഭിക്കുന്ന 15 ആപ്പുകള്‍.

നേരത്തെ നോവ ചാറ്റ് എന്ന പേരിലായിരുന്നു ബീപ്പര്‍ അറിയപ്പെട്ടിരുന്നത്. ഓപ്പണ്‍ സോഴ്‌സ് മാട്രിക്‌സ് മെസേജിങ് പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാണ് ബീപ്പറിന്റ നിര്‍മാണം. പെബ്ബിള്‍ സ്മാര്‍ട് വാച്ച് സ്ഥാപകനായ എറിക് മിഗികോവ്‌സ്‌കിയാണ് ഇതിന്റെ സ്രഷ്ടാവ്.