നെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 201920 വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന് ചെക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന് 32.42% ഓഹരിയാണ് സിയാലില്‍ ഉള്ളത്.
2019- 20 സാമ്പത്തിക വര്‍ഷം കമ്പനി 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു.