ഒമാനില്‍ വീണ്ടും സ്വദേശിവത്കരണം

മസ്‌കത്ത്: ഒമാനില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ഉള്‍പ്പടെയാണു സ്വദേശികള്‍ക്ക് മാത്രമായി നിയമനം പരി
മിതപ്പെടുത്തിയത്.

മണി എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടിങ്, മാനേജ്‌മെന്റ് വിഭാഗങ്ങള്‍, ഔട്ടോ ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിങ്, വാഹന വില്‍പന മേഖലയിലെ അക്കൗണ്ടിംഗ്, വിവിധ ഡ്രൈവര്‍ തസ്തികകള്‍, ഇന്ധനം കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ഭക്ഷ്യോത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങ
ളിലെ ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ ഇനി ഒമാനി പൗരന്‍മാര്‍ക്ക് മാത്രമെ നിയമനം നല്‍കാന്‍ പാടുള്ളൂവെന്ന്
മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴില്‍ നഷ്ടത്തിന് പുതിയ ഉത്തരവ് കാരണമാകും. നിലവില്‍ നൂറില്‍ പരം തസ്തികകകളില്‍ ഒമാനില്‍ വിസാ നിരോധനവും സ്വദേശിവത്ക്കരണവും നിലനില്‍ക്കുന്നുണ്ട്.