പ്രധാനമന്ത്രി കിസാന്‍ നിധി സഹായം 10000 ആക്കുന്നു


കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍് നല്‍കുന്ന സാമ്പത്തിക സഹായം 6000 രൂപയില്‍ നിന്ന് 10000 രൂപയാക്കുന്നു. വരുന്ന ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യപനം ഉണ്ടായേക്കും. കര്‍ഷകസമരം ശക്തമായ സാഹചര്യത്തില്‍ ബജറ്റില്‍ കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനായിരിക്കും കേന്ദ്ര നീക്കം.
പ്രധാനമന്ത്രികിസാന്‍ സമ്മന്‍ നിധി പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് മൂന്നു ഘഡുക്കളായി 6,000 രൂപയാണ് നിലവില്‍ നല്‍കിവരുന്നത്. അത് 10,000 രൂപയാക്കി ഉയര്‍ത്തി കര്‍ഷകരെ പ്രീണിപ്പെടുത്താനാണ് കേന്ദ്ര നീക്കം. കൂടുതല്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപ സഹായം പര്യാപതമല്ലെന്ന പരാതി നേരത്തെ ഉയര്‍ന്നു വന്നിരുന്നു. ഈ പദ്ധതിയില്‍ 11.47 കോടി ഗുണഭോക്താക്കളാണുള്ളത്
ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബജറ്റില്‍ കാര്‍ഷിക മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയേക്കും. കര്‍ഷകരുടെ താല്‍പ്പര്യാര്‍ത്ഥം നിരവധി പ്രഖ്യാപനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.
കഴിഞ്ഞ വര്‍ഷം കേന്ദ്രം മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിച്ചതുമുതല്‍ സര്‍ക്കാറിന്റെ ശ്രദ്ധ കര്‍ഷകരുടെ മേലുണ്ട്. 2021 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കര്‍ഷകര്‍ക്ക് പുതിയൊരു പാക്കേജ് അവതരിപ്പിക്കാനാണ് നീക്കം. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പ്രീതിപ്പെടുത്താനുതകുന്നതായിരിക്കും വരാനിരിക്കുന്ന ബജറ്റ്.

കാര്‍ഷിക മേഖലയുടെ വികസനത്തിന് കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച വാര്‍ഷിക കാര്‍ഷിക തുക പര്യാപ്തമല്ലെന്ന പരാതി നിലവിലുണ്ട്. കഴിഞ്ഞ ബജറ്റില്‍ 1.51 ലക്ഷം കോടി രൂപയായിരുന്നു ഇതിനായി നീക്കിവെച്ചിരുന്നത്. വരുന്ന ബജറ്റില്‍ ഇത് 1.54 ലക്ഷം കോടി രൂപയാക്കിയേക്കും.