ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്; 599 രുപ മുതലുള്ള പ്ലാനുകള്‍ പുറത്തിറക്കി

ജനപ്രിയ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ആരംഭിച്ചതിന് പിന്നാലെ വാര്‍ഷിക താരിഫ് പുറത്തിറക്കി ബിഎസ്എന്‍എല്‍. 2020 ഒക്ടോബറിലാണ് ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിന് രാജ്യത്ത് തുടക്കം കുറിച്ചത്. തുടക്കത്തില്‍ പ്രതിമാസ പ്ലാനുകളില്‍ അധിഷ്ടിതമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഭാരത് ഫൈബര്‍ ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ നാല് വാര്‍ഷിക പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 599, രൂപ. 799, രൂപ. 999 രൂപ. 1,499 എന്നിങ്ങനെ നാല് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ഇതോടെ പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ 449 രൂപയുടെ പ്ലാന്‍ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാല് ഭാരത് ഫൈബര്‍ പ്ലാനുകളില്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണ്. തന്നിരിക്കുന്ന നാല് പ്ലാനുകളില്‍ നിന്ന് വാര്‍ഷിക പ്ലാനുകള്‍ ലഭിച്ച ശേഷം കോംപ്ലിമെന്ററി ഒരു മാസം അക്കൗണ്ടിലേക്ക് ചേര്‍ക്കും.
599 രൂപയുടെ ഫൈബര്‍ ബേസിക് പ്ലസ് പ്ലാനില്‍ 60 എംബിപിഎസ് വരെ വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനാണ് ലഭിക്കുക. 799 രൂപയുടെ ഫൈബര്‍ വാല്യു പ്ലാന്‍ 100 എംബിപിഎസ് മുതല്‍ 3.3 ടിബി വരെ സ്പീഡും ഉറപ്പുനല്‍കുന്നു. അതിനുശേഷം ഇന്റര്‍നെറ്റ് വേഗത 2 എംബിപിഎസ്സായി ആയി കുറയും. 999 രൂപയുടെ ഫൈബര്‍ പ്രീമിയം പ്ലാനില്‍ 200 എംബിപിഎസ് മുതല്‍ 3.3 ടിബി വരെ വേഗത വാഗ്ദാനം ചെയ്യുന്നു. പരിധിക്ക് ശേഷമുള്ള ശേഷം വേഗത 2 എംബിപിഎസ് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയം അംഗത്വവും ലഭിക്കും. 1499 രൂപയുടെ ഫൈബര്‍ അള്‍ട്രാ പ്ലാന്‍ 300 എംബിപിഎസ് മുതല്‍ 4 ടിബി വരെ വേഗതയും ഉറപ്പുനല്‍കുന്നുണ്ട്. പരിധിക്ക് ശേഷം വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയം അംഗത്വത്തിനൊപ്പം ഏത് നെറ്റ്‌വര്‍ക്കിനും ഫ്രീ അണ്‍ലിമിറ്റഡ് കോളും ലഭിക്കും.