യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാം

അബുദാബി: യുഎഇയിലെ വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ കൊണ്ടുവരാം. മന്ത്രിസഭാ യോഗത്തില്‍
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

തങ്ങളുടെ സാമ്പത്തികനില അനുവദിക്കുകയാണെങ്കില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കുടുംബാംഗങ്ങളെ യുഎഇയിലേയ്ക്ക് കൊ
ണ്ടുവരാനുള്ള വീസ അനുവദിക്കുമെന്ന് വ്യക്തമാക്കി. ഗള്‍ഫിന്റെ വിദ്യാഭ്യാസ കേന്ദ്രമായ യുഎഇയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 77 യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായും പറഞ്ഞു. 18 വയസ്സ് പൂര്‍ത്തിയായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള വീസയാണ് അനുവദിക്കുക.