വി ക്ലാസ് ബെന്‍സ് സ്വന്തമാക്കി ഹൃത്വിക് റോഷന്‍


മെഴ്‌സിഡസിന്റെ ആഡംബര വാനായ വി ക്ലാസ് സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ ഹൃത്വിക് റോഷന്‍.

മൂന്ന് വേരിയന്റുകളില്‍ ബെന്‍സ് വി ക്ലാസ് ഇന്ത്യയില്‍ എത്തുന്നുണ്ട്. എന്നാല്‍, താരം സ്വന്തമാക്കിയ വേരിയന്റ് ഏതാണെന്ന് വ്യക്തമല്ല. 71.10 ലക്ഷം രൂപ മുത
ല്‍ 1.10 കോടി രൂപ വരെയാണ് ഈ ആഡംബര വാനിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
മുംബൈയിലെ മെഴ്‌സിഡസിന്റെ മുന്‍നിര ഡീലര്‍ഷിപ്പായ ഓട്ടോ ഹംഗറില്‍ നിന്നാണ് ഹൃതിക് റോഷന്‍ വി ക്ലാസ് സ്വന്തമാക്കിയത്.
ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഈ വാഹനത്തിന് ആഡംബര ഭാവം ഒരുക്കുന്നത്.

ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്. ബിഎസ്6
നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 161 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകും. 10.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.

രണ്ട് ബെന്‍സ് വി ക്ലാസിന് പുറമെ. എസ് ക്ലാസ് ബെന്‍സ്, പോര്‍ഷെ കയേന്‍, മിനി കൂപ്പര്‍, റേഞ്ച് റോവര്‍, റോള്‍സ് റോയിസ് ഗോസ്റ്റ്, മേബാക്ക് എസ് 650 തുടങ്ങി നിരവധി ആഡംബര വാഹനങ്ങള്‍ ഹൃത്വിക് റോഷന്റെ ഗ്യാരേജിലുണ്ട്.