859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയര്‍

ആഭ്യന്തര വിമാനങ്ങളില്‍ റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍. 859 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രില്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി 2021 ജനുവരി 22 മുതല്‍ 29 വരെയാണ് ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരം. പ്രത്യേക നിരക്കുകള്‍ ഗോ എയര്‍ ഫ്‌ലൈറ്റുകളിലെ വണ്‍വേ യാത്രകള്‍ക്കും മാത്രമേ ബാധകമാകൂ.

ആഭ്യന്തര ശൃംഖലകളിലുടനീളം ഒരു മില്യണ്‍ സീറ്റുകള്‍ 859 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ നിരക്കില്‍ ലഭ്യമാണ്. വില്‍പ്പന കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പുറപ്പെടുന്ന 14 ദിവസത്തിനുള്ളില്‍ മാറ്റിയാല്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്നും കമ്പനി പറയുന്നു. ഇത് ലഭ്യതയ്ക്ക് വിധേയമായ പ്രൊമോ ഫെയര്‍ സീറ്റുകള്‍ക്ക് മാത്രം ബാധകമാണ്.
ബുക്കിംഗ് സമയത്ത് ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകള്‍ ലഭിക്കുക.