കൊറോണ കാലത്ത്‌ മുകേഷ് അംബാനി സമ്പാദിച്ചത് മണിക്കൂറില്‍ 90 കോടി രൂപ

കൊവിഡ് മഹാമാരി പ്രതിസന്ധികള്‍ക്കിടയില്‍ മുകേഷ് അംബാനി ഒരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ. മഹാമാരിയുടെ ഏറ്റവും മോശമായ പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞതായി ഓക്‌സ്ഫാം റിപ്പോ!ര്‍ട്ട് വ്യക്തമാക്കി. വൈറ്റ് കോളര്‍ തൊഴിലാളികള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ഭൂരിഭാഗം പേ!ര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതായും റിപ്പോ!ര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത്, ഇന്ത്യന്‍ കോടീശ്വരനായ മുകേഷ് അംബാനി ലോകത്തിലെ നാലാമത്തെ ധനികനായി ഉയര്‍ന്നപ്പോള്‍, പലയിടങ്ങളിലും ക!!ര്‍ഷകര്‍ ആത്മഹത്യ ചെയ്തു.