പ്രതീക്ഷിച്ച അറ്റാദായം ലഭിച്ചില്ല: റിലയന്‍സിന്റെ ഓഹരി വില 5ശതമാനം ഇടിഞ്ഞു

ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ച മികവുപുലര്‍ത്താന്‍ കഴിയാതിനരുന്നതിനെതുടര്‍ന്ന് റിലയന്‍സിന്റെ ഓഹരി വില 5 ശതമാനത്തിലേറെ ഇടിഞ്ഞു.
ഇതോടെ ബിഎസ്ഇയില്‍ 1,940 രൂപ നിലവാരത്തിലെത്തി ഓഹരി വില. മുന്‍ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 5 ശതമാനത്തോളം താഴെയാണിത്. ഓയില്‍ കെമിക്കല്‍ ബിസിനസില്‍ നിന്നും ജിയോയില്‍നിന്നും പ്രതീക്ഷിച്ചവരുമാനവര്‍ധനയുണ്ടാകാതിരുന്നതാണ് ഓഹരി വിലയില്‍ പ്രതിഫലിച്ചത്.

14,894 കോടി രൂപയാണ് ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായം. വരുമാനത്തില്‍ 18.6ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.69 ലക്ഷംകോടിയായിരുന്ന വരുമാനം 1.38 ലക്ഷംകോടി രൂപയായാണ് കുറഞ്ഞത്.