ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ്

ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി വീണ്ടും ടിസിഎസ്. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നതിനെതുടര്‍ന്നാണ് അക്‌സഞ്ചറിനെ പിന്നിലാക്കി ടിസിഎസ് ഈനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ മൂല്യം 100 ബില്യണ്‍ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് തുടങ്ങിയത്. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്. 2018ല്‍ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തില്‍മുന്നില്‍.