സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 36760 രൂപ


കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 36760 രൂപയ്ക്കാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4595 രൂപയാണ് വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36400 രൂപയാണ്. ജനുവരി 16 മുതല്‍ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില ജനുവരി 5, 6 തീയതികളില്‍ രേഖപ്പെടുത്തിയ 38400 രൂപയാണ്.