ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സംസ്ഥാനത്ത് റെക്കോഡില്‍

ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയെന്ന റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്.
തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയും ഗ്രാമമേഖലയില്‍ 89 രൂപ 50 പൈസയുമാണ്. ഡീസലിന് ഇന്ന് 37 പൈസ കൂടി. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് കാരണമാവുന്നത്.