യുസിഓ ബാങ്കിന്റെ അറ്റാദായം 35 കോടി രൂപ, ഓഹരി വിലയില്‍ നേട്ടം

പൊതുമേഖലാ ബാങ്കായ യുസിഓ ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടു. ഒക്ടോബര്‍ ഡിസംബര്‍ ത്രൈമാസപാദം 35.44 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. 2019 സാമ്പത്തികവര്‍ഷം 960.17 കോടി രൂപ നഷ്ടത്തിലായിരുന്നു ബാങ്ക് ഡിസംബര്‍ പാദം പിന്നിട്ടിരുന്നത്. കഴിഞ്ഞപാദം മൊത്തം പലിശവരുമാനം 13.8 ശതമാനം വര്‍ധനവോടെ 1,407.15 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 1,236.59 കോടി രൂപയായിരുന്നു. സാമ്പത്തികഫലം പുറത്തുവന്നതിന് പിന്നാലെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ യുസിഓ ബാങ്ക് ഓഹരികള്‍ നേട്ടം കയ്യടക്കുന്നതിനും വിപണി സാക്ഷിയായി. നിലവില്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചികയില്‍ യുസിഓ ബാങ്ക് ഓഹരിയൊന്നിന് 13.08 രൂപയാണ് വില.