ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി. സംസ്ഥാന സർ‌ക്കാരിനോടും കോടതി വിശദീകരണം തേടി.

ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടം സംഭവിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 21 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ വിനീത് ആത്മഹത്യ ചെയ്തത്. ലോക് ഡൗണ്‍ കാലത്താണ് വിനീത് ഓണ്‍ലൈന്‍ റമ്മിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. കടം വാങ്ങിയും ഓണ്‍ലൈന്‍ റമ്മി കളിച്ചതായാണ് പുറത്ത് വന്ന വിവരം.