കോവിഡ് റാപ്പിഡ് കിറ്റിനായി ഇസ്രായേല്‍ സ്ഥാപനവുമായി റിലയന്‍സ് കരാര്‍


ഇസ്രായേല്‍ കമ്പനിയുമായി റിലയന്‍സ് കൊവിഡ്19 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി വന്‍ കരാറില്‍ ഒപ്പിട്ടു.
പതിനഞ്ച് ദശലക്ഷം ഡോളറിന്റെ കരാറില്‍ ആണ് ഇസ്രായേല്‍ കമ്പനിയായി ബ്രെത്ത് ഓഫ് ഹെല്‍ത്തുമായി റിലയന്‍സ് ഏര്‍പ്പെട്ടിരിക്കുന്നത്. ഏകദേശം 110 കോടി ഇന്ത്യന്‍ രൂപയുടേതാണിത്. കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായാണ് ഇത്. നിലവില്‍ ലഭ്യമായ കൊവിഡ്19 ടെസ്റ്റ് കിറ്റുകളേക്കാള്‍ വേഗത്തില്‍ ഫലം ലഭ്യമാക്കുന്നതാണ് ഈ കിറ്റ് എന്നാണ് പറയപ്പെടുന്നത്.
ഒരു മാസത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ടെസ്റ്റുകള്‍ നടത്താവുന്ന തരത്തിലാണ് ഇസ്രായേല്‍ കമ്പനിയില്‍ നിന്ന് റിലയന്‍സ് കിറ്റുകള്‍ വാങ്ങിയിരിക്കുന്നത് എന്നാണ് വിവരം.