ചൈനീസ് ആപ്പുകളുടെ നിരോധനം; ‘ബൈറ്റ്ഡാന്‍സ് ഇന്ത്യ’യില്‍ കൂട്ട പിരിച്ചുവിടല്‍

ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയതോടെ ആപ്പുകള്‍ നിയന്തിച്ചിരുന്ന കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍. ബൈറ്റ് ഡാന്‍സ് ഇന്ത്യ എന്ന കമ്പനിയാണ് ഇപ്പോള്‍ ഈ ഭീഷണി നേരിടുന്നത്. നേരത്തെ ആപ്പുകള്‍ താത്ക്കാലികമായി നിരോധിച്ചിരുന്നെങ്കിലും ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നിരുന്നു.
ഇപ്പോള്‍ ടീമിന്റെ വലുപ്പം കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരിക്കുകയാണെങ്കിലും ഇന്ത്യയില്‍ വളരെ കുറച്ച് നിര്‍ണായക റോളുകള്‍ മാത്രമേ നിലനിര്‍ത്തുകയുള്ളൂവെന്നാണ് അറിയുന്നത്. ടിക് ടോക്ക്, ഹലോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ബൈറ്റെഡന്‍സിന്റേതാണ്. എന്നാല്‍ ബൈറ്റ്ഡാന്‍സ് ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ നിരോധനം ഇന്ത്യന്‍ നിര്‍മിത ആപ്പുകള്‍ക്ക് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ജോഷിന്റെ നേതൃത്വത്തിലുള്ള ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തിട്ടുണ്ട്.