ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 180.76 കോടി രൂപ അറ്റാദായം

രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 180.76 കോടി രൂപയുടെ അറ്റാദായം.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 157.54 കോടി രൂപയായിരുന്നു അറ്റാദായം.

മൂന്നാം പാദത്തില്‍ 890.99 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 905.45 കോടി രൂപയായിരുന്നു.നടപ്പു സാമ്പത്തിക വര്‍ഷം മൂന്ന് പാദങ്ങളിലായി കമ്പനി 2385.50 കോടി രൂപയുടെ മൊത്ത വരുമാനം നേടിയിട്ടുണ്ട്.