ആമസോണിനുമേല്‍ ഇ.ഡിയുടെ കുരുക്ക്

ആമസോണിനുമേല്‍ പിടിമുറുക്കി സര്‍ക്കാര്‍. മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്
മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തു.
റിലയന്‍സ്ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ ആമസോണിനെതിരെ ഡെല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കുപിന്നാലെയാണ് നടപടി.
സമാനമായ വിഷയം ചൂണ്ടിക്കാണിച്ച് വാണിജ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപാര്‍ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു.