യുപിഐ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കില്ലെന്ന് വാട്‌സാപ്പ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാട് ഡാറ്റയിലേക്ക് ഫെയ്‌സ്ബുക്കിന് പ്രവേശനമില്ലെന്ന് വാട്‌സാപ്പ് വ്യാഴാഴ്ച വ്യക്തമാക്കി. ഈ ആഗോള മെസേജിംഗ് ആപ്ലിക്കേഷന്‍ അതിന്റെ മാതൃ കമ്പനിയുമായി ഇടപാട്
ഡാറ്റ പങ്കിടുമെന്ന പുതിയ സ്വകാര്യത അപ്‌ഡേറ്റ് അറിയിച്ചിട്ട് ഏകദേശം നാല് ആഴ്ചകള്‍ക്കുശേഷമാണ് പുതിയ അറിയിപ്പ്. വാട്‌സാപ്പ് വഴി പണമയയ്ക്കുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കവെയാണ് ഈ അറിയിപ്പ്. യുപിഐ പ്രവ
ത്തനക്ഷമമാക്കിയ പേയ്‌മെന്റുകള്‍ ഒരു പ്രത്യേക വാട്‌സാപ്പ് ഇന്ത്യ പേയ്‌മെന്റ് സ്വകാര്യതാ നയത്തിന് വിധേയമാണ്. അത് മാറ്റിയിട്ടില്ല എന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.