സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നു


ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വിവിധ ഗെയ്മിംഗ് സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ക്കായി നിയമങ്ങള്‍ ലഘൂകരിക്കുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും എക്‌സിക്യൂ
ട്ടീവുകളുമായും ടെക്‌നോളജി മേജര്‍ നടത്തിയ നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുനര്‍ നിര്‍മ്മിച്ച നയം എന്ന് പ്രൊഡക്റ്റ്, ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി വൈസ് പ്രസിഡന്റ് സുസെയ്ന്‍ ഫ്രേ പറഞ്ഞു.
പണമിടപാടിനെ അടിസ്ഥാനമാക്കി ക്യാഷ് പ്രൈസുകളോ മറ്റ് മൂല്യാധിഷ്ടിത സമ്മാനങ്ങളോ വാഗ്ദാനം ചെയ്യുന്ന ലോയല്‍റ്റി പ്രോഗ്രാമുകള്‍ക്ക് പുതിയ നയം ബാധകമാകും. അതേ സമയം ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന ഗെയിമിംഗ്
പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രവേശനം നല്‍കില്ല.